ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അതേസമയം, ഏത് സാഹചര്യവും നേരിടാൻ സൈന്യം തയാറാണെന്നും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. സേനാദിനത്തിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവശേഷിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിൽ സൈനിക, നയതന്ത്ര തലങ്ങളിൽ ചർച്ച തുടരുകയാണ്. മ്യാന്മറിൽ സൈന്യവും സായുധസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് 416 സൈനികർ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതായും കരസേന മേധാവി പറഞ്ഞു. ഇവരെ തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.