ശ്രീനഗർ: സംഘർഷം നിലക്കാത്ത കശ്മീരിൽ, അനന്ത്നാഗ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. ഇൗ മാസം 25നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഏപ്രിൽ 12ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് ക്രമസമാധാന നില സാധാരണനിലയിലല്ലാത്തതിനാൽ ഇൗ മാസം 25ലേക്ക് മാറ്റുകയായിരുന്നു. സംഘർഷസാധ്യതയും സുരക്ഷ ഉദ്യോഗസ്ഥരുടെ ക്ഷാമവുമാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 687 കമ്പനി (68700 പേർ) സൈന്യത്തെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയം അനുവദിച്ചത് 250 കമ്പനി (25000 പേർ) മാത്രമായിരുന്നു.
മറ്റൊരു തീയതിയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. റമദാൻ മാസവും അമർനാഥ് യാത്രയും ടൂറിസ്റ്റ് സീസണും വരാനിരിക്കുന്നതിനാൽ മറ്റൊരു തീയതി പ്രായോഗികമെല്ലന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഭീകരവിരുദ്ധ പോരാട്ടത്തിന് വിനയാകുമെന്നായിരുന്നു സംസ്ഥാന സർക്കാറിെൻറ നിലപാട്. മുഖ്യമന്ത്രിയാകാൻ മഹബൂബ മുഫ്തി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.