ന്യൂഡൽഹി: വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് വൻതോതിൽ വിവാദങ്ങളുയർന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇവയുടെ തൽസമയ പ്രദർശനം നടത്തുന്നു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് ആയിരിക്കും പ്രദർശനത്തിൽ കമീഷൻ പ്രധാനമായും വിവരിക്കുക. ഡൽഹിയിലെ കമീഷൻ ആസ്ഥാനത്തായിരിക്കും പ്രദർശനം നടത്തുക.
നേരത്തെ വോട്ടിങ് യന്ത്രങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് പാർലമെൻററി സ്റ്റാഡിങ് കമ്മിറ്റി മുമ്പാകെ കമീഷൻ ബോധിപ്പിച്ചിരുന്നു. വോട്ടിങ് യന്ത്രങ്ങളിലെ സുരക്ഷ വീഴ്ച തെളിയിക്കുന്നതിനുള്ള തിയതിയും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഉത്തർപ്രദേശ് അടക്കം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമാണ് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങളുയർന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബി.എസ്.പി നേതാവ് മായവതി എന്നിവരായിരുന്നു വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യത സംബന്ധിച്ച് പ്രധാനമായും ചോദ്യങ്ങളുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.