പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഇ.ഡി; വ്യാപക പ്രതിഷേധം

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും അവരുമായി ബന്ധമുള്ളവരുടെയും കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) തെരഞ്ഞുപിടിച്ചുള്ള റെയ്ഡിൽ വ്യാപക പ്രതിഷേധം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാജസ്ഥാനിൽ മാത്രമല്ല, കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലും കർണാടകത്തിലും ഹിമാചൽ പ്രദേശിലും ഇ.ഡി റെയ്ഡ് നടത്തിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.

യു.പി.എ ഭരിച്ച 10 വർഷത്തിനിടയിൽ 112 റെയ്ഡാണ് നടന്നതെങ്കിൽ 2014ൽ മോദി സർക്കാർ വന്നശേഷം 3,010 റെയ്ഡുകളാണ് നടന്നത്. ഇതിൽ കുറ്റപത്രം സമർപ്പിച്ചത് 881 കേസുകളിൽ മാത്രമാണ്. രാജ്യത്താകെ ഭയാന്തരീക്ഷം ഉണ്ടാക്കുകയാണെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ പാർട്ടി പ്രവർത്തകരായി മാറിയെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ഛത്തിസ്ഗഢിൽ റെയ്ഡ് നടന്നത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പോരാട്ടം തുടരുമെന്നും ഖാർഗെ പറഞ്ഞു.  

Tags:    
News Summary - ED against opposition parties; Widespread protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.