എയർസെൽ-മാക്​സിസ്​ കേസ്​: ചിദംബരത്തെ കസ്​റ്റഡിയിൽ വേണമെന്ന്​ ഇ.ഡി

ന്യൂഡൽഹി: എയർസെൽ-മാക്​സിസ്​ കേസു​മായി ബന്ധപ്പെട്ട്​ മുൻ ധനമന്ത്രി പി.ചിദംബരത്തെ ചോദ്യം ചെയ്യാൻ കസ്​റ്റഡിയിൽ വേണമെന്ന്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​. ചിദംബരത്തി​​​െൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഡൽഹി കോടതിയിലാണ്​ ഇ.ഡി നിലപാട്​ അറിയിച്ചത്​.

അന്വേഷണവുമായി പി.ചിദംബരം സഹകരിക്കുന്നില്ലെന്ന്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ കോടതിയിൽ വ്യക്​തമാക്കിയിട്ടുണ്ട്​. ചിദംബരത്തി​​​െൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി മാറ്റി.

ഒക്​ടോബർ എട്ടാം തീയതി ചിദംബരത്തെ അറസ്​റ്റ്​ ചെയ്യുന്നതിൽ നിന്ന്​ ഇ.ഡി​യെ കോടതി വിലക്കിയിരുന്നു. നവംബർ ഒന്ന്​ വരെ അറസ്​റ്റ്​ ചെയ്യുന്നതിൽ നിന്ന്​ കോടതി വിലക്കിയിരുന്നു. കേസിൽ ഒക്​ടോബർ 25ന്​ കുറ്റപത്രം സമർപ്പിച്ചിരുന്നു. ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ ​പ്രതിയാണ്​.

Tags:    
News Summary - ED on aircel maxis case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.