കൊൽക്കത്ത: നാരദ ഒളികാമറ ഓപറേഷൻ കേസിൽ രണ്ട് ബംഗാൾ മന്ത്രിമാരടക്കം പ്രമുഖർക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹദ് ഹകിം എന്നിവരാണ് കുറ്റപത്രത്തിലുള്ളത്.
തൃണമൂൽ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ മദൻമിത്ര, കൊൽക്കത്ത മുൻ മേയർ സോവൻ ചാറ്റർജി, സസ്പെൻഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫിസർ എസ്.എം.എച്ച് മിർസ എന്നിവരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.
മാത്യു സാമുവൽ സ്ഥാപിച്ച നാരദാ ന്യൂസ് ആണ് ഒളികാമറ ഓപറേഷൻ നടത്തി വീഡിയോ പുറത്തുവിട്ടത്. വ്യാജ കമ്പനികളുടെ പേരിൽ ബംഗാളിെല തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ, എം.പിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സമീപിച്ച് പണം വാഗ്ദാനം ചെയ്യുകയായിരുന്നു. പലരും കൈക്കൂലിയായി പണം സ്വീകരിക്കുന്നതിെൻറ വീഡിയോയും ഒളികാമറയിൽ പകർത്തി.
ഈ വർഷം മേയിൽ ഫിർഹാദ് ഹകിം, സുബ്രത മുഖർജി, മദൻമിത്ര, സോവൻ ചാറ്റർജി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.