സാകിര്‍ നായികിന് സമന്‍സ്



മുംബൈ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇസ്ലാമിക പ്രചാരകന്‍ ഡോ. സാകിര്‍ നായികിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി ) സമന്‍സ് പുറപ്പെടുവിച്ചു. മാസാവസാനം ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് സമന്‍സ് അയച്ചത്. സാകിര്‍ നായികിനു പുറമെ അദ്ദേഹത്തിന്‍െറ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ മേധാവികള്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസമാണ് സാകിര്‍ നായിക്കിന് എതിരെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന (പി.എം.എല്‍.എ) നിയമപ്രകാരം ഇ.ഡി കേസെടുത്തത്. ‘സംശയകരമായ’ ബാങ്കിടപാടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് അന്വേഷണം. സാകിര്‍ നായികിന്‍െറയും ബന്ധുക്കളുടെയും പേരിലുള്ള 78 ഓളം ബാങ്ക് അക്കൗണ്ടുകളും 100 കോടി മൂല്യമുള്ള നിക്ഷേപങ്ങളുമാണ് ഇ.ഡി അന്വേഷിക്കുന്നത്. സൗദിയില്‍ കഴിയുന്ന സാകിര്‍ നായികിന് ഇതാദ്യമായാണ് സമന്‍സ് അയക്കുന്നത്. 
നേരത്തെ യു.എ.പി.എ നിയമപ്രകാരം സാകിര്‍ നായികിനെതിരെ കേസെടുത്ത എന്‍.ഐ.എ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചിരുന്നു.


 

Tags:    
News Summary - ED issues summons to Zakir Naik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.