ബംഗളൂരു: ബിനീഷ് കോടിയേരിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസ് (പി.എം.എൽ.എ) നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിെൻറ മാത്രം അടിസ്ഥാനത്തിലല്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). കർണാടക ഹൈക്കോടതിയിൽ വെള്ളിയാഴ്ച കേസ് പരിഗണിക്കവെ ബിനീഷിെൻറ ജാമ്യഹരജിയെ എതിർത്ത് ഇ.ഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി.
മയക്കുമരുന്ന് കേസിൽ ബിനീഷ് പ്രതിയല്ലാത്തതിനാൽ പി.എം.എൽ.എ കേസ് നിലനിൽക്കില്ലെന്ന ബിനീഷിെൻറ അഭിഭാഷകൻ ഉയർത്തിയ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല ബിനീഷിനെതിരെ കേസെടുത്തതെന്നും കേന്ദ്ര^സംസ്ഥാന ഏജൻസികൾ രജിസ്റ്റർ ചെയ്ത മറ്റു 13 കേസുകളുടെ കൂടി അടിസ്ഥാനത്തിലാണ് പി.എം.എൽ.എ കേസ് രജിസ്റ്റർ ചെയ്തതെന്നും ഇ.ഡി വാദിച്ചു. ബിനീഷിെൻറ ജാമ്യ ഹരജിയിൽ ഇ.ഡിയുടെ തുടർവാദം തിങ്കളാഴ്ച നടക്കും.
അതേസമയം, കഴിഞ്ഞ ദിവസം വാദത്തിനിടെ, തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കണ്ടെടുത്തത് കാലാവധി കഴിഞ്ഞ െഡബിറ്റ് കാർഡാണെന്ന് ബിനീഷിെൻറ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ നടത്തിയ പരാമർശം തിരുത്തി. ഇ.ഡി നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് റദ്ദാക്കിയ ഡെബിറ്റ് കാർഡാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.