ബംഗളൂരു: സിനിമാതാരങ്ങളുടെ പോരാട്ടം നടക്കാനിരിക്കുന്ന കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ സ്ഥാനാർഥികളുടെ സിനി മകൾക്ക് നിരോധനം. കന്നട സിനിമാലോകത്ത് ഉദിച്ചുവരുന്ന നടൻ നിഖിൽ ഗൗഡയും മുതിർന്ന നടി സുമലതയുമാണ് കളത്തിലുള് ളത്. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സ്ഥാനാനാർഥിയാണ് നിഖിൽ ഗൗഡ. സുമലത സ്വതന്ത്ര സ്ഥാനാർഥിയാണ്.
സ്ഥാനാർഥികള ായതോടെ ഇവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. മണ്ഡലത്തിലെ വോട്ടെടുപ്പ ് പൂർത്തിയാകും വരെ ദൂരദർശനിൽ സിനിമകൾ പ്രദർശിപ്പിക്കരുതെന്നാണ് റിട്ടേണിങ് ഓഫീസർ എൻ. മഞ്ജുശ്രീ ഉത്തരവിട് ടിരിക്കുന്നത്. അതേസമയം, സ്വകാര്യ ടി.വി ചാനലുകളിലു തിയറ്ററുകളിലും സിനിമ പ്രദർശിപ്പിക്കുന്നതിന് നിരോധനം ബാധകമല്ലെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചു. ഏപ്രിൽ 18നാണ് മാണ്ഡ്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മുൻ മന്ത്രിയും അന്തരിച്ച നടനുമായ അംബരീഷിെൻറ ഭാര്യയാണ് സുമലത. അംബരീഷിനോടുള്ള സ്നേഹം ജനങ്ങൾ തനിക്കും പകർന്നു നൽകുമെന്നാണ് സുമതലയുടെ പ്രതീക്ഷ. സുമലതയെ ബി.ജെ.പി പിന്തുണക്കുമെന്ന് കരുതുന്നു. കൂടാതെ മാണ്ഡ്യ സീറ്റ് ജെ.ഡി.എസിന് നൽകിയതിൽ പ്രതിഷേധമുള്ള നിരവധി കോൺഗ്രസ് നേതാക്കളും സുമലതക്ക് പരസ്യ പിന്തുണ നൽകിയിട്ടുണ്ട്.
ചക്രവാളം ചുവന്നപ്പോൾ, തൂവാനത്തുമ്പികൾ, ന്യൂഡൽഹി, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമക്കുപോലും സുപരിചിതയായ നടിയാണ് സുമലത. വളർന്നുവരുന്ന താരമായ നിഖിൽ ഗൗഡയുടെ ഇൗയിടെ റിലീസായ ‘സീതാരാമ കല്യാണ’ എന്ന ചിത്രം ഹിറ്റായിരുന്നു. അഭിമന്യുവായി നിഖിൽ വേഷമിടുന്ന ‘കുരുക്ഷേത്ര’ സിനിമ റിലീസിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷെൻറ അനുമതിയും കാത്തിരിക്കുകയാണ്.
മകനും നടനുമായ അഭിഷേക്, സൂപ്പർ താരങ്ങളായ യാഷ്, ദർശൻ തുടങ്ങിയവർക്കൊപ്പമായിരുന്നു സുമലത തിങ്കളാഴ്ച ബംഗളൂരുവിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനെത്തിയത്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവി, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയവർ സുമലതക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രചാരണത്തിനും ഇൗ താരനിരയിറങ്ങുമെന്നാണ് വിവരം. കർഷക കേന്ദ്രമായ മാണ്ഡ്യ നേരത്തെയും സിനിമ താരങ്ങളുടെ പ്രിയപ്പെട്ട മണ്ഡലമായിരുന്നു.
ആദ്യം ജെ.ഡി-എസ് ടിക്കറ്റിലും പിന്നീട് രണ്ടു തവണ കോൺഗ്രസ് ടിക്കറ്റിലും അംബരീഷും ഒരു തവണ കോൺഗ്രസ് ടിക്കറ്റിൽ നടി രമ്യയും (ദിവ്യ സ്പന്ദന) ഇവിടെ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.