വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് കമീഷൻ

ഭോപ്പാൽ: വോട്ടിങ് യന്ത്രങ്ങൾ തീപിടത്തത്തിൽ നശിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടിങ് യന്ത്രങ്ങളുമായി നീങ്ങുകയായിരുന്ന ബസിന് തീപിടിച്ചാണ് ഇ.വി.എമ്മുകൾ നശിച്ചത്. ബസിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാത രക്ഷപ്പെട്ടു.

മധ്യപ്രദേശിലെ ബേത്തുൽ ലോക്സഭ മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് വെള്ളിയാഴ്ച റീപോളിങ് നടക്കുക. ചൊവ്വാഴ്ച രാത്രിയാണ് വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചത്. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ റീപോളിങ്ങിന് ഉത്തരവിട്ടത്. ചിക്ഹിലിമൽ, ദൂദർ റായത്, കുന്ത റായത്, രാജ്പൂർ നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിലാണ് റീപോളിങ് നടക്കുക.

റീപോളിങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. പോളിങ് ബൂത്തുകൾക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തിയെന്നും കലക്ടർ അറിയിച്ചു.ഗൗല ഗ്രാമത്തിൽ വെച്ചാണ് വോട്ടിങ് യന്ത്രങ്ങളുമായി വന്ന ബസിന് തീപിടിച്ചത്. 36 പേർ ബസിലുണ്ടായിരുന്നുവെങ്കിലും എല്ലാവരും രക്ഷപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലാണ് ബേത്തൂലിൽ വോട്ടെടുപ്പ് നടന്നത്.

Tags:    
News Summary - Election Commission orders repolling in Madhya Pradesh's Betul after EVMs damaged in fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.