ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യത പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അവസരമൊരുക്കുന്നു. മെയ് ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമായ നിർവാചൻ സദനിൽ രാഷ്ട്രീയ പാർട്ടികൾക്കും സാേങ്കതിക വിദഗ്ധർക്കും വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യത പരിശോധിക്കാനായിരിക്കും അവസരമൊരുക്കുക. നാല് ഘട്ടങ്ങളിലായിട്ടായിരിക്കും പരിശോധന.
കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. 72 മണിക്കൂർ സമയമനുവദിച്ചാൽ വോട്ടിങ് യന്ത്രത്തിെൻറ പ്രശ്നങ്ങൾ പുറത്ത് കൊണ്ട് വരാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷ മായാവതിയും വോട്ടിങ് യന്ത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ 13 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.