ന്യൂഡൽഹി: മതിയായ വിവിപാറ്റുകൾ കേന്ദ്രസർക്കാർ നൽകിയാൽ മാത്രമേ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം ഇത് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. 70,000 വിവിപാറ്റുകൾ ആവശ്യമുണ്ടെന്നും കമീഷൻ കോടതിയെ അറിയിച്ചു.
വോട്ടിങ് യന്ത്രത്തിൽ ചെയ്ത വോട്ട് പേപ്പറിൽ രേഖപ്പെടുത്തുന്ന 53,000 വിവിപാറ്റുകളാണ് നിലവിൽ കമീഷെൻറ പക്കലുള്ളത്. ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളിലേക്കുമായി 70,000 എങ്കിലും വേണം. ആഗസ്റ്റ് 31ഒാടെ 48,000 വിവിപാറ്റുകൾ കൂടി ‘ബെൽ’, ‘ഇസിൽ’ എന്നിവ നിർമിച്ചുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമീഷൻ വ്യക്തമാക്കി.
സെപ്റ്റംബറോടെ 25,000 കൂടി എത്തും. ഇവയെല്ലാം സമയത്തിനെത്തിയാൽ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും പൂർണമായും വിവിപാറ്റുകൾ ഉപയോഗിക്കാൻ കഴിയും. ഇവയുടെ ദൗർലഭ്യം നികത്താനും അറ്റകുറ്റപ്പണികൾക്കും സുരക്ഷക്കും കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കണമെന്നും കമീഷൻ പറഞ്ഞു. ഇതേതുടർന്ന് ഹരജി തീർപ്പാക്കാൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് മുതിർന്നെങ്കിലും കക്ഷികളിൽപെട്ട ബി.എസ്.പിയുടെ അഭിഭാഷകൻ എതിർത്തു. തുടർന്ന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.