തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ഇ.വി.എം ചലഞ്ച്​ ഇന്ന്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കമീഷ​​​​െൻറ വോട്ടിങ്ങ്​ മെഷീൻ ചലഞ്ച്​ ഇന്ന്​ രാവിലെ10 മുതൽ രണ്ടുവരെ നടക്കും. വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം കാണിക്കാമെന്ന വെല്ലുവിളി എൻ.സി.പിയും സി.പി.​െഎയും മാത്രമാണ്​ ഏറ്റെടുത്തിരിക്കുന്നത്​. ഉത്തർപ്രദേശ്​, പഞ്ചാബ്​,ഉത്തരാഖണ്ഡ്​ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളഇൽ ഉപയോഗിച്ച 14 മെഷീനുകളാണ്​ ചലഞ്ചിന്​ കൊണ്ടുവരുന്നത്​. ഒാരോ പാർട്ടിയിൽ നിന്നും മൂന്ന്​ പേർക്ക്​ പ​െങ്കടുക്കാം. നാലു മെഷീനുകൾ വരെ ഉപയോഗിക്കാം. ഒരു മെഷീന്​ നാലു മണിക്കൂറാണ്​ സമയം അനുവദിച്ചിരിക്കുന്നത്​. 

ആം ആദ്​മി പാർട്ടിയായിരുന്നു മെഷീനി​​​​െൻറ വിശ്വാസ്യതയെ ഏറ്റവുമധികം ചോദ്യം ചെയ്​തിരുന്നത്​. ആരോപണം തെളിയിക്കാൻ തുറന്ന അവസരം തെരഞ്ഞെടുപ്പ്​ കമീഷൻ ഒരുക്കിയപ്പോൾ പാർട്ടി വെല്ലുവിളി ഏറ്റെടുത്തില്ല. എന്നാൽ സ്വന്തം നിലയിൽ ആം ആദ്​മി ഇ.വി.എം ചലഞ്ച്​ നടത്തുമെന്ന്​ വ്യാഴാഴ്​ച പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Election Commission's EVM Challenge is 'On'; AAP, Congress Not up For it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.