മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരെഞ്ഞടുപ്പ് ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിന്റെ അടുത്ത ഗതി തീരുമാനിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട്. രാജ്യത്തിന് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് അഞ്ചു സംസ്ഥാനങ്ങളിലേതും. അതിൽ അസം, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ഗതി തീരുമാനിക്കും. പശ്ചിമ ബംഗാളിലെ 'മഹാഭാരതം' യഥാർഥത്തിനേക്കാൾ അപകടകരമാണെന്നും സഞ്ജയ് റൗട്ട് പറഞ്ഞു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി മമത ബാനർജിക്ക് ശിവസേന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്നതിൽ സഞ്ജയ് റൗട്ട് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. കൊറോണയെ പിടിച്ചുകെട്ടാൻ േകന്ദ്രത്തിന് കഴിഞ്ഞില്ല. എന്നാൽ മുഖ്യമന്ത്രി മമത ബാനർജിയെ തോൽപ്പിക്കാൻ മന്ത്രിസഭ മുഴുവൻ അഹോരാത്രം പണിയെടുക്കുന്നു. രാജ്യം മുഴുവൻ ഇത് കാണുന്നുണ്ട്. പശ്ചിമ ബംഗാളിലെ ജനങ്ങൾ സമർഥരാണ്. നന്ദിഗ്രാമിൽ മമത തീർച്ചയായും വിജയിക്കും' -റൗട്ട് പറഞ്ഞു.
ജനാധിപത്യത്തിന് നേരെ ബി.െജ.പി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഐക്യത്തോെട സമരമുഖത്തിറങ്ങാനുള്ള മമത ബാനർജിയുടെ ആഹ്വാനത്തോടും സഞ്ജയ് റൗട്ട് പ്രതികരിച്ചു.
'ജനാധിപത്യത്തെ നേരത്തെയും അവർ ആക്രമിച്ചിരുന്നു. ആദ്യമായാണ് അവർ ജനാധിപത്യത്തെ ആക്രമിക്കുന്നതെന്ന് തോന്നുന്നുണ്ടെങ്കിൽ, അങ്ങനെയല്ല, നേരത്തേയും അവർ ജനാധിപത്യത്തെ ആക്രമിച്ചിരുന്നു' -റൗട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.