ന്യൂഡൽഹി: കാബിൻ ക്രൂ അംഗങ്ങൾ കൂട്ടമായി അവധിയെടുത്തതിനെ തുടർന്ന് ശനിയാഴ്ച ഇൻഡിഗോയുടെ പകുതിയിലേറെ ആഭ്യന്തര സർവിസുകളും വൈകി. രോഗാവധിയെടുത്ത ജീവനക്കാർ ശനിയാഴ്ച നടന്ന എയർ ഇന്ത്യയുടെ രണ്ടാം ഘട്ട നിയമന പ്രക്രിയയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡി.ജി.സി.എ മേധാവി അരുൺകുമാർ പറഞ്ഞു. ഇൻഡിഗോ അധികൃതർ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ ഇൻഡിഗോ ആഭ്യന്തര-രാജ്യാന്തര റൂട്ടുകളിലായി 1,600 സർവിസുകളാണ് ദിനേന നടത്തുന്നത്.
ജനുവരി 27നാണ് എയർ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ് ഏറ്റെടുക്കുന്നത്. ഇതിനു പിന്നാലെയാണ് നിയമന നടപടി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.