ന്യൂഡൽഹി: ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്നാട്ടിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ഇല്ലാതാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച് നിർദേശം തമിഴ്നാടിന് നൽകിയിരിക്കുന്നത്. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിെൻറ പേരിൽ അനിതയെന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി ഉത്തരവ്.
നിയമം കൈയിലെടുക്കുന്നവരെ കർശനമായി നേരിടണം. തമിഴ്നാട് ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ പ്രക്ഷോഭങ്ങൾ തടയാൻ നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് അനിത എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്തതോടെയാണ് തമിഴ്നാട്ടിൽ നീറ്റിനെതിരായ പ്രക്ഷോഭങ്ങൾക്ക് തുടക്കമായത്. ഹയർ സെക്കൻററി പരീക്ഷയിൽ അനിതക്ക് ഉയർന്ന മാർക്ക് ലഭിച്ചിരുന്നുവെങ്കിലും നീറ്റിൽ പിന്നിലായിരുന്നു. നീറ്റിനെതിരെ അനിത ഉൾപ്പടെയുള്ളവർ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.