ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമര്‍ശത്തില്‍ അറസ്റ്റിലായ നടി കസ്തൂരിക്ക് ജാമ്യം. ഉപാധികളോടെയാണ് നടിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ മറ്റാരുമില്ലെന്ന് പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവിലായിരുന്ന നടിയെ 17 നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസവും എഗ്മൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബി.ജെ.പി അനുഭാവി കൂടിയായ കസ്തൂരി പ്രസംഗിച്ചത്. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് കാട്ടി നടി സമൂഹ മാധ്യമത്തില്‍ ക്ഷമ പറഞ്ഞിരുന്നു. ഹൈദരാബാദിലെ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന നടിയെ ചില വിവരങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നു പറഞ്ഞ് അനുനയിപ്പിച്ചാണ് പ്രത്യേക പൊലീസ് സംഘം നടിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.