ന്യൂഡൽഹി: ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് സംേഝാത എകസ്പ്രസ് സ്ഫോടന കേസുണ്ടായതെ ന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇതിന് കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും അരുൺ ജെയ്റ്റ്ലി പറഞ ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദു തീവ്രവാദം എന്ന വാക്ക് കോൺഗ്രസ് സൃഷ്ടിച്ചുവെന്നും ജെയ്റ്റ്ലി കു റ്റപ്പെടുത്തി.
വ്യാജ തെളിവുകൾ നിരത്തിയാണ് ഹിന്ദു തീവ്രവാദമുണ്ടെന്ന് സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ, കോടതി തെളിവുകളുടെ അഭാവത്തിൽ കേസിലെ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഹിന്ദു തീവ്രവാദം നിലവിലുണ്ടെന്നത് തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നതും കോടതി കണ്ടെത്തി. കേസിൽ നിരപരാധികളെയാണ് പ്രതികളാക്കിയത്. നിരവധി പേർക്ക് സ്ഫോടനത്തിൽ ജീവൻ നഷ്ടമായി. സംഭവത്തിലെ യഥാർഥ പ്രതികൾ രക്ഷപ്പെട്ടുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
2007 ഫെബ്രുവരി 18നാണ് ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് സർവിസ് നടത്തുന്ന സംഝോത എക്സ്പ്രസിൽ സ്ഫോടനമുണ്ടായത്. ഹരിയാനയിലെ പാനിപ്പത്തിലുണ്ടായ സ്ഫോടനത്തിൽ 68 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എൻ.ഐ.എ അന്വേഷിച്ച കേസിൽ 2011 ജൂലൈയിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെ എട്ടുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അക്രമത്തിെൻറ സൂത്രധാരനായ സുനിൽ ജോഷി വെടിയേറ്റ് മരിച്ചു. മൂന്നുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. അവശേഷിക്കുന്നവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.