ഹാജിപൂർ: ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചാലും ബിഹാറിൽ നിതീഷ് കുമാർ തന്നെയാവും തങ്ങളുടെ നേതാവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആർ.ജെ.ഡിയുടെ സ്വഭാവം 'ജംഗിൾ രാജ്' ആണെന്ന് ആളുകൾക്ക് അറിയാം. ലാലു യാദവിന്‍റെ മോശം ഭരണവും നിതീഷ് കുമാറിന്‍റെ നല്ല ഭരണവും ആളുകൾ ഓർക്കുന്നെന്നും അവർക്ക് വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിളക്ക് യുഗത്തിൽ നിന്ന് (ആർ.ജെ.ഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്‍റെയും നേതൃത്വത്തിൽ എൽ.ഇ.ഡി യുഗത്തിലേക്ക് വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. സംസ്ഥാനത്ത് വികസനം വേണമെന്ന് നദ്ദ പറഞ്ഞു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ തേജസ്വി യാദവ് മാതാപിതാക്കളായ ലാലു പ്രസാദിന്‍റെയും റബ്രി ദേവിയുടെയും മുഖം ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണ്?. ആർ.ജെ.ഡിയുടെ സ്വഭാവത്തെക്കുറിച്ച് ബീഹാറിലെ ജനങ്ങൾക്ക് നല്ല ധാരണയുണ്ടെന്ന് അദ്ദേഹത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
71 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ 28 നാണ് നടന്നത്. 243 അംഗ നിയമസഭയിലെ ശേഷിക്കുന്ന 172 നിയമസഭാ മണ്ഡലങ്ങളിൽ നവംബർ 3, 7 തീയതികളിൽ വോട്ടെടുപ്പ് നടക്കും. നവംബർ 10 ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.