ന്യൂഡൽഹി: തുറക്കാൻ അനുവദിക്കില്ലെന്ന ഉപാധിയോടെ വോട്ടുയന്ത്രത്തിൽ അട്ടിമറി സാധ്യമെന്ന് തെളിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ വന്നില്ല. ഹാക്കത്തണിൽ പെങ്കടുക്കാൻ രജിസ്റ്റർ ചെയ്ത എൻ.സി.പിയും സി.പിഎമ്മും പെങ്കടുത്തില്ല. ഇതോടെ, വോട്ടുയന്ത്രത്തിനെതിരായ വിവാദം അടഞ്ഞ അധ്യായമായതായി കമീഷൻ അവകാശപ്പെട്ടു.
കമീഷെൻറ വെല്ലുവിളി പരാജയപ്പെെട്ടന്ന് കുറ്റപ്പെടുത്തിയ ആം ആദ്മി പാർട്ടി കമീഷൻ നടത്തിയതിന് സമാന്തരമായി തങ്ങൾ ഹാക്കത്തൺ നടത്തുമെന്ന് പറഞ്ഞു. ശനിയാഴ്ച പരിപാടി നടത്തുമെന്നാണ് ആപ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും മറ്റൊരു ദിവസമായിരിക്കുമെന്ന് പാർട്ടി മാറ്റിപ്പറഞ്ഞു. വോട്ടുയന്ത്രം നോക്കാനും പരിേശാധിക്കാനും മാത്രമേ പറ്റൂവെന്നും മദർബോർഡ് അടക്കം ഒന്നും മാറ്റാൻ പറ്റില്ലെന്നും കമീഷൻ ഉപാധിവെച്ചിരുന്നു. ഇൗ ഉപാധി അസ്വീകാര്യമാണെന്ന് പറഞ്ഞാണ് ആം ആദ്മി പാർട്ടി വെല്ലുവിളി ബഹിഷ്കരിച്ചത്.
ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടു വരെയാണ് വോട്ടുയന്ത്രത്തിൽ അട്ടിമറി തെളിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അവസരം നൽകിയിരുന്നത്. ഇതിനായി കമീഷൻ ആസ്ഥാനത്ത് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ച 14 വോട്ടുയന്ത്രങ്ങൾ കമീഷൻ കൊണ്ടുവന്നിരുന്നു. സമയപരിധി കഴിഞ്ഞശേഷം വാർത്തലേഖകരെ കണ്ട മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഇൗ വെല്ലുവിളിയുടെ സമയപരിധി അവസാനിച്ച സ്ഥിതിക്ക് വോട്ടുയന്ത്രം അട്ടിമറിക്കാമെന്ന അവകാശവാദം അടഞ്ഞ അധ്യായമായെന്ന് പറഞ്ഞു. ഭാവിയിലുള്ള മുഴുവൻ തെരഞ്ഞെടുപ്പും വോട്ടുയന്ത്രങ്ങളിൽനിന്ന് രശീതി ലഭിക്കുന്ന വിവിപാറ്റ് ഘടിപ്പിച്ചായിരിക്കുമെന്നും നസീം സെയ്ദി കൂട്ടിച്ചേർത്തു. ഇതുവഴി തെൻറ വോട്ട് ശരിയായ ചിഹ്നത്തിലാണോ പതിഞ്ഞതെന്ന് വോട്ടർക്ക് മനസ്സലാക്കാൻ സാധിക്കുമെന്നും അദ്ദേഹം തുടർന്നു. സ്ഥലത്തെത്തിയ സി.പി.എം പ്രതിനിധികൾക്ക് വോട്ടുയന്ത്രത്തിെൻറ പ്രവർത്തനം വിശദീകരിച്ചുകൊടുെത്തന്നും ഉന്നയിച്ച സാേങ്കതിക പ്രശ്നങ്ങൾക്ക് മറുപടി നൽകിയെന്നും അവർ സംതൃപ്തരാണെന്നും സെയ്ദി പറഞ്ഞു.
മഹാരാഷ്ട്രയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഉയർന്ന ആക്ഷേപങ്ങളാണ് തങ്ങളുടെ പരാതിക്ക് അടിസ്ഥാനമെന്ന് എൻ.സി.പി പ്രതിനിധികൾ അറിയിച്ചപ്പോൾ ആ യന്ത്രങ്ങൾ കമീഷേൻറതായിരുന്നിെല്ലന്ന് സെയ്ദി മറുപടി നൽകി. കമീഷൻ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് വോട്ടുയന്ത്രത്തിെൻറ പ്രക്രിയ മനസ്സിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സി.പി.എം അറിയിച്ചതായി കമീഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഇതിനെ വെല്ലുവിളിയായല്ല, ഒരു അക്കാദമിക് സ്വഭാവത്തിലാണ് എടുക്കുന്നതെന്ന് എൻ.സി.പിയും അറിയിച്ചതായി കമീഷൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.