ന്യൂഡൽഹി: ഇലക്േട്രാണിക് വോട്ടു യന്ത്രങ്ങളിൽ കൃത്രിമം നടത്തുന്നുവെന്ന ആക്ഷേപം ചർച്ചചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സർവകക്ഷി യോഗം വിളിച്ചു. ഇൗ മാസം 12ന് നടക്കുന്ന യോഗത്തിൽ വോട്ടു യന്ത്രങ്ങളെക്കുറിച്ചുള്ള പരാതിക്ക് പ്രതിവിധിയായി വിവിപാറ്റ് ഘടിപ്പിക്കാനുള്ള തീരുമാനവും കമീഷൻ ചർച്ചക്ക് വെക്കും. രജിസ്ട്രേഷനുള്ള ഏഴ് ദേശീയ രാഷ്ട്രീയ പാർട്ടികളെയും 48 സംസ്ഥാന രാഷ്ട്രീയ പാർട്ടികളെയുമാണ് യോഗത്തിന് ക്ഷണിച്ചത്. തെരഞ്ഞെടുപ്പിൽ പണം നൽകുന്നത് ക്രിമിനൽ കുറ്റമാക്കുന്ന കാര്യവും ചർച്ച ചെയ്യും.
ഇലക്േട്രാണിക് വോട്ടിങ് യന്ത്രം കൂടുതൽ കാര്യക്ഷമവും പരാതി മുക്തവുമാക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വോട്ടിങ് യന്ത്രത്തോടൊപ്പം ‘വോട്ടർ വെരിഫയബ്ൾ പേപ്പർ ട്രയൽ (വിവിപാറ്റ്)’ എന്ന വോട്ടുചീട്ട് അച്ചടിച്ചുവരുന്ന സംവിധാനം ആവിഷ്കരിച്ചത്. ഒരു വോട്ടർക്ക് താൻ ചെയ്ത ചിഹ്നത്തിൽ വോട്ടുവീണോ എന്ന സംശയം ഒഴിവാക്കാനും പാർട്ടികൾക്കും സ്ഥാനാർഥികൾക്കും വോട്ടിെൻറ എണ്ണത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ദുരീകരിക്കാനുമാണ് വിവിപാറ്റ്. വോട്ടു യന്ത്രത്തെ വിവിപാറ്റുമായി ഘടിപ്പിക്കുമെന്നതല്ലാതെ വോട്ടെടുപ്പ് രീതിയിൽ മാറ്റമുണ്ടാകില്ല. വോട്ടു യന്ത്രത്തോടൊപ്പം വോട്ടർ വെരിഫയബ്ൾ പേപ്പർ ട്രയൽ (വിവിപാറ്റ്) ഘടിപ്പിച്ചാൽ യന്ത്രത്തിൽ സംശയം വരുമ്പോൾ അതിൽനിന്ന് വരുന്ന ചീട്ടുകൾ സമാഹരിച്ചത് എണ്ണി നോക്കാൻ കഴിയുമെന്നാണ് കമീഷൻ പറയുന്നത്. വിവിപാറ്റ് എണ്ണുന്നതിനുള്ള ചട്ടങ്ങളും കമീഷൻ ചർച്ചചെയ്യും.
കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിൽ ഇത് പരീക്ഷിച്ചിരുന്നു. വട്ടിയൂർക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോർത്ത്, കണ്ണൂർ(പട്ടണപ്രദേശത്ത് മാത്രം) എന്നീ നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ഇത്.
ഇൗയിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ടു യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷനെ കണ്ടിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.