ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിൽപെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന് 24000 രൂപ നഷ്ടമായി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മദ്യ ഷോപ്പിെൻറ പ്രതിനിധിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചയാൾ ഓൺലൈൻ പേയ്മെൻറ് വഴി പണം തട്ടുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ലോക്ഡൗൺ സമയത്ത് ഹോം ഡെലിവറിയായി മദ്യം ലഭിക്കുന്നതിന് ബാരു ഇൻറർനെറ്റിൽ പരതി. ലാ കേവ് വൈൻസ് ആൻഡ് സ്പിരിറ്റ്സ് എന്ന സ്ഥാപനത്തിെൻറ പേര് കണ്ട് അതിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു. അവർ ആവശ്യപ്പെട്ടതനുസരിച്ച് സഞ്ജയ ബാരു 24,000 രൂപ ഓൺലൈൻ പേയ്മെൻറ് വഴി നൽകി. പണം ലഭിച്ചതോടെ ഈ നമ്പർ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
സഞ്ജയ ബാരുവിെൻറ പരാതിയെ തുടർന്ന് േഫാൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ ഒരു കാർ ഡ്രൈവറാണ്. വ്യാജ പേരിലും വിലാസത്തിലും സിം കാർഡുകൾ സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഇവർ വിവിധ സംസ്ഥാനങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്. പണം വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും വാലറ്റുകളിലേക്കും എത്തിച്ച ശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യാറെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.