അലിഗഢ്: ബി.ജെ.പി നേതാവ് ശകുന്തള ഭാരതിക്കെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം യുവതി. ഹിന്ദുയുവാവുമായി വിവാഹം കഴിഞ്ഞ തൻെറ സഹോദരിയെ കാണാതായതിന് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പെൺകുട്ടി ആരോപണമുന്നയിച്ചത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ശകുന്തള ഭാരതിയോടൊപ്പമാണ് എൻെറ സഹോദരിയുള്ളത്. അവർ മുസ്ലിം പെൺകുട്ടികളെ മതം മാറ്റുകയാണ്. അവർ തൻെറ സഹോദരിയെ മതംമാറ്റി. അവരൊരു സംഘമാണ്. ശകുന്തള ഭാരതി മുസ്ലിംകളുടെ കാര്യത്തിൽ തലയിടുകയാണെന്നും തന്നോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പെൺകുട്ടി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ ശകുന്തള ഭാരതി നിഷേധിച്ചു. ആരോപണം തെളിയിച്ചാൽ താൻ സംസ്ഥാനം വിടുമെന്ന് ശകുന്തള ദേവി പ്രതികരിച്ചു.
നേരത്തെ, പെൺകുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തൻെറ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന് കാണാതായ പെൺകുട്ടി അറിയിച്ചതായി പൊലീസ് പ്രതികരിച്ചു.
എന്നാൽ സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ പൊലീസ് തന്നെ അവഗണിച്ചതായും ഞാൻ മാധ്യമങ്ങളെ വിളിക്കാൻ ശ്രമിച്ചതോടെ സഹോദരിയെ കണ്ടെത്തുകയായിരുന്നെന്നും യുവതി ആരോപിച്ചു. തൻെറ സഹോദരി ശകുന്തള ഭാരതിയുടെ കൂടെ കാറിൽ വന്നിറങ്ങുകയായിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു.
ഭാരതി ശകുന്തള ഭാരതിക്കെതിരെ ആരോപണമുന്നയിച്ച യുവതിയേയും നാലുപേരെയും മതസ്പർധ വളർത്താൻ ശ്രമിച്ച കുറ്റം, ലോക്ഡൗൺ ലംഘിച്ച കുറ്റം എന്നിവ ചുമത്തി പൊലീസ് കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.