ന്യൂഡൽഹി: 86ാം വയസ്സിൽ 10ാം ക്ലാസ് പരീക്ഷയിൽ മിന്നും വിജയം നേടിയ ത്രില്ലിലാണ് ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാല. ഇംഗ്ലീഷ് പേപ്പറിൽ ചൗട്ടാല 100ൽ 88 മാർക്കാണ് നേടിയത്. സപ്ലിമെന്‍ററി പരീക്ഷയിലാണ് മുൻമുഖ്യമന്ത്രി വിജയിച്ചതെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ ബോർഡ് ശനിയാഴ്ച അറിയിച്ചു.
നേരത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായെങ്കിലും പത്താം ക്ലാസിലെ ഇംഗ്ലീഷ് പേപ്പറിൽ വിജയിക്കാത്തതിനാൽ ഫലം തടഞ്ഞു വെച്ചിരുന്നു. അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയതിന് 10 വർഷം ശിക്ഷിക്കപ്പെട്ട ചൗട്ടാല തിഹാർ ജയിലിൽ കഴിയുേമ്പാഴാണ് പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതിയത്. ഒമ്പതു വർഷവും ഒമ്പതു മാസവും ശിക്ഷ അനുഭവിച്ച അദ്ദേഹം കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈയിൽ ജയിൽ മോചിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.