നേതാജി പുരസ്കാരം ഷിൻസോ ആബെക്ക് സമ്മാനിച്ചു

ന്യൂഡൽഹി: നേതാജി റിസർച്ച് ബ്യൂറോയുടെ നേതൃത്വത്തിൽ നൽകി വരുന്ന നേതാജി പുരസ്കാരം ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് നൽകി. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ ആബെയെ പ്രതിനിധീകരിച്ച് കൊൽക്കത്തയിലെ ജപ്പാൻ കോൺസൽ ജനറലായ നകമുറ യുതക പുരസ്കാരം ഏറ്റുവാങ്ങി. സുഭാഷ് ചന്ദ്രബോസിന്റെ എൽജിൻ റോഡിലെ വസതിയിലാണ് ചടങ്ങുകൾ നടന്നത്.

ഇന്ത്യയിലെ ജാപ്പനീസ് അംബാസഡറായ സതോഷി സുസുക്കി വിർച്വലായി ന്യൂഡൽഹിയിൽ നിന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. നേതാജിയുടെ വലിയ ആരാധകനാണ് ആബെയെന്ന് സുഭാഷ് ചന്ദ്രബോസിന്റെ മരുമകൻ സുഗത ബോസ് അഭിപ്രായപ്പെട്ടു. നേതാജി റിസർച്ച് ബ്യൂറോയുടെ നിലവിലെ ഡയറക്ടർ കൂടിയാണ് സുഗത ബോസ്. 

Tags:    
News Summary - Ex-Japan PM Shinzo Abe given Netaji Award 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.