ജമ്മു: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന ചമൻ ലാൽ ഗുപ്ത അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.
മേയ് 5 ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഗാന്ധിനഗർ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷം വീട്ടിലേക്ക് മാറ്റി. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് മകൻ അറിയിച്ചു.
വാജ്പേയ് മന്ത്രിസഭയിൽ വിവിധ വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. രണ്ടുതവണ കശ്മീർ ബി.ജെ.പി പ്രസിഡന്‍റായിരുന്നു. മൂന്ന് മക്കളാണുള്ളത്. ഇന്ന് വൈകീട്ട് തന്നെ സംസ്ക്കാര ചടങ്ങുകൾ നടത്തുമെന്ന് മകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.