കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പുർബ മേദിനിപൂർ ജില്ലയിലാണ് സ്ഫോടനം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. തൃണമൂൽ നേതാവായ രാജ്കുമാർ മാന ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രണ്ട് പേർക്ക് പരിക്കേറ്റു.
തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ പരിപാടി നടക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്. അതേസമയം, തൃണമൂൽ നേതാവ് ബോംബുണ്ടാക്കുമ്പോഴാണ് സ്ഫോടനമുണ്ടായതെന്നും എൻ.ഐ.എ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
അതേസമയം, ബോംബ് സ്ഫോടനത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണത്തിൽ മാത്രമേ സ്ഫോടനത്തിന്റെ കാരണം പറയാനാകുവെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ സംബന്ധിച്ചും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.