സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. രാജ് ബിശ്വാസാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബല്ലവ് (13), സൗരവ് ചൗധരി (8) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ കുളത്തിനരികിൽ കളിക്കുന്നതിനിടെ കുട്ടികൾ കുഴിയിൽ സ്‌ഫോടകവസ്തു കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്ത് വലിയ ശബ്ദം കേട്ടു. പരിസരവാസികൾ സ്ഥലത്തെത്തിയപ്പോൾ കുട്ടികളെ അബോധാവസ്ഥയിലാണ് കണ്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാൾ മരിച്ചിരുന്നു.

അതേസമയം, പരിക്കേറ്റവരുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. കുട്ടികളെ ആദ്യം പാണ്ഡുവ ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ഹൂഗ്ലി റൂറൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - explosive device explodes child dies 2 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.