മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ മുഡിഗെരെ ലോകവള്ളിയിൽ ക്രൈസ്തവ ദേവാലയ നിർമ്മാണത്തിന് എതിരെ തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത്. ക്രിസ്ത്യൻ കുടുംബങ്ങൾ ഇല്ലാത്ത മേഖലയിൽ ആരാധനാലയം പണിയുന്നത് മതം മാറ്റം ലക്ഷ്യമിട്ടാണെന്ന് പ്രചരിപ്പിച്ചാണ് തടസ്സപ്പെടുത്തൽ. സംഘർഷം ഭയന്ന് നിർമാണം നിർത്തിവെച്ചു.
മുഡിഗെരെ ഹാൻഡി ഗ്രാമത്തിലെ രംഗ എന്നയാളുടെ ഭൂമിയിലാണ് ആരാധനാലയം പണിയുന്നത്. തീവ്രഹിന്ദുത്വ പ്രവർത്തനങ്ങളിലൂടെ ബി.ജെ.പി ശക്തിയാർജിച്ച മേഖലയാണിത്. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചിക്കമഗളൂരുവിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയെ പരാജയപ്പെടുത്തി കോൺഗ്രസിലെ എച്ച്.ഡി. തമ്മയ്യയാണ് വിജയിച്ചത്. മുഡിഗെരെയിൽ കോൺഗ്രസിലെ അഡ്വ. നയന മൊടമ്മയും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.