മുംബൈ: കോൺഗ്രസിെൻറ അതിശക്തമായ എതിർപ്പിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ നടത്തിയ വി വാദ പരാമർശം ശിവസേന നേതാവും ‘സാമ്ന’യുടെ പത്രാധിപരുമായ സഞ്ജയ് റാവത്ത് പിൻവലിച്ചു.
അധോലോക നേതാവ് കരിം ലാലയെ കാണാൻ ഇന്ദിര ഗാന്ധി പലതവണ മുംബൈയിൽ വന്നതായാണ് കഴിഞ്ഞ ദിവസം സഞ്ജയ് റാവത്ത് പറഞ്ഞത്. ഒരു കാലത്ത് പൊലീസ് മേധാവികളെയും വകുപ്പുതല സെക്രട്ടറിമാരെയും നിശ്ചയിച്ചത് അധോലോകമായിരുന്നെന്നും മറാത്തി മാധ്യമ ഗ്രൂപ്പായ ‘ലോക്സത്ത’യുടെ മുഖാമുഖം പരിപാടിയിൽ റാവത്ത് പറഞ്ഞിരുന്നു. പത്രപ്രവർത്തനത്തിെൻറ തുടക്കകാലവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുേമ്പാഴാണ് കരിം ലാലയുടെ തട്ടകമായ പൈഥുണിയിൽ ചെന്നാണ് ഇന്ദിര കണ്ടിരുന്നതെന്ന് റാവത്ത് വ്യക്തമാക്കിയത്.
ഇതിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളായ മിലിന്ദ് ഡിയോറ, സഞ്ജയ് നിരുപം തുടങ്ങിയവർ രംഗത്തെത്തി. ‘എെൻറ പരാമർശം ഇന്ദിര ഗാന്ധിയുടെ പ്രതിഛായക്ക് മങ്ങലേൽപിക്കുന്നെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ആരെയെങ്കിലും അത് വിഷമിപ്പിച്ചെങ്കിൽ ഞാനത് പിൻവലിക്കുന്നു’- റാവത്ത് പി.ടി.ഐയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.