കോവിഡല്ല വില്ലൻ; 22 ദിവസത്തിനിടെ ഒരു കുടുംബത്തിൽ അഞ്ചുമരണം, ​അന്വേഷണം

ലഖ്​നോ: ഉത്തർപ്രദേശിൽ 22 ദിവസത്തിനിടെ ഒരു കുടുംബത്തിൽ മരിച്ചത്​ അഞ്ചുപേർ. പ്രത്യക്ഷത്തിൽ കോവിഡ്​ മൂലമാണെന്നായിരുന്നു നിഗമനം. എന്നാൽ പരിശോധന ഫലങ്ങളിലെല്ലാം കോവിഡ്​ നെഗറ്റീവായിരുന്നു.

മരിച്ച അഞ്ചുപേർക്കും കോവിഡിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ ആന്‍റിജൻ പരിശോധനയിൽ കോവിഡ്​ നെഗറ്റീവാകുകയായിരുന്നു​.

ഗോണ്ടയിലെ ചക്രൗത ഗ്രാമത്തിലെ അഞ്ചാനി ശ്രീവാസ്​തവയുടെ കുടുംബത്തിനാണ്​ ഈ ദുരന്തം. ഏപ്രിൽ രണ്ടിന്​​ അഞ്ചാനിയുടെ മുതിർന്ന സഹോദരൻ 56കാരനായ ഹനുമാൻ പ്രസാദ്​ മരിക്കുകയായിരുന്നു. ശ്വാസ തടസത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിലെത്തിക്കുന്നതിന്​ മുമ്പുതന്നെ ഹനുമാൻ പ്രസാദ്​ മരിച്ചിരുന്നു.

ഏപ്രിൽ 14ന്​ അഞ്ചാനിയുടെ മാതാവ്​ മാധുരി ദേവിയും മരിച്ചു. മൂത്തമകന്‍റെ മരണവാർത്ത അറിഞ്ഞതോടെ മാനസിക ദുഃഖത്തിലായിരുന്ന ​ 75 കാരി മരിക്കുകയായിരുന്നു.

മാധുരി ദേവിയുടെ കൊച്ചുമകൻ സൗരഭ്​ പ്രയാജ്​രാജിൽ പഠിക്കുകയായിരുന്നു. മുത്തശ്ശിയുടെ മരണവാർത്തയറിഞ്ഞ്​ സൗരഭ്​ വീട്ടിലെത്തി. തുടർന്ന്​ സൗരഭിന്​ മഞ്ഞപ്പിത്തം സ്​ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില വഷളാ​യതോടെ ഗോണ്ടയിലെ നഴ്​സിങ്​ ഹോമിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 16ന്​ മരിച്ചു.

മകൻ മരിച്ചതോടെ സൗരഭിന്‍റെ മാതാപിതാക്കൾ അസുഖബാധിതരാകുകയായിരുന്നു. ഇരുവരെയും നഴ്​സിങ്​ ഹോമിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. ഓക്​സിജൻ പിന്തുണയോടെ ജീവിച്ചിരുന്ന ഇരുവരും പിന്നീട്​ മരിക്കുകയായിരുന്നു. ഏപ്രിൽ 22ന്​ മാതാവ്​ ഉഷ ശ്രീവാസ്​ത്രവും ഏപ്രിൽ 24ന്​ പിതാവ്​ അശ്വനി ശ്രീവാസ്​തവയും മരിച്ചു. ഇരുവർക്കും കടുത്ത പനിയുണ്ടായിരുന്നു. എന്നാൽ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായിരുന്നു.

സംഭവം പുറത്തുവന്നതോടെ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രാദേശിക രാഷ്​ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു. ജില്ല ഭരണകൂടം അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അന്വേഷണത്തിൽ അഞ്ചുപേരുടെയും മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന്​ ജില്ല അധികൃതരായ അഞ്ചനി ശ്രീവാസ്​തവ പ്രതികരിച്ചു. 

Tags:    
News Summary - Family of 5 die in 22 days, insist 'not Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.