അഗർതല(ത്രിപുര): ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും സ്വന്തം വീട്ടിലെത്താൻ എത്രദൂ രം വേണമെങ്കിലും സഞ്ചരിക്കാൻ തയാറായിരുന്നു ആ കുടുംബം. ത്രിപുരയിലെ ഗോമതി ജില്ലക്കാ രായ ചഞ്ചൽ മജൂംദാറും ഭാര്യ ആഷിമയും ചെന്നൈയിൽ പെട്ടുകിടക്കുകയായിരുന്നു. നാട്ടിലെത ്താൻ ആംബുലൻസിൽ യാത്ര ചെയ്തത് 3213 കിലോമീറ്റർ.
ആഷിമയുടെ ശസ്ത്രക്രിയക്കാണ് ഇരുവരും ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്. ഡിസ്ചാർജ് ചെയ്യാനിരിക്കേയായിരുന്നു ലോക്ഡൗൺ പ്രഖ്യാപനം. മകളുടെ വിവാഹം മേയ് എട്ടിനാണ്. അതുകൊണ്ട്, ലോക് ഡൗൺ പിൻവലിക്കുന്നതുവരെ ഇവർക്ക് ചെന്നൈയിൽ തങ്ങാൻ കഴിയുമായിരുന്നില്ല.
തുടർന്നാണ് ആശുപത്രിയിൽനിന്ന് ആംബുലൻസ് വാടകക്കെടുത്ത് ത്രിപുരക്ക് മടങ്ങാൻ തീരുമാനിച്ചത്. ഞായറാഴ്ച വൈകീട്ട് തിരിച്ചെത്തിയ ഉടൻ ഇരുവരെയും സമ്പർക്കവിലക്കിന് പ്രത്യേക കേന്ദ്രത്തിലാക്കുകയും ചെയ്തു. തമിഴ്നാട്, ഒഡിഷ, പശ്ചിമബംഗാൾ, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ ഹോട്ട് സ്പോട്ടുകൾ പിന്നിട്ടായിരുന്നു ‘സാഹസിക’ യാത്ര. നിരീക്ഷണകാലം കഴിഞ്ഞേ ഇവർക്ക് മകളെ കാണാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.