ഫാനി ചുഴലിക്കാറ്റ് കരയിലേക്ക്; ചൊവ്വാഴ്ച തീരം തൊടും; കനത്ത മഴക്കും കാറ്റിനും സാധ്യത

ന്യൂഡൽഹി: തെ​ക്കു​ കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട​ ‘ഫാ​നി’ ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്‌​നാ ​ട്-​ആ​ന്ധ്ര തീ​ര​ത്തേക്ക് അടക്കുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കേ​ന്ദ്ര കാ​ലാ​വ​ സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യും ഏ​പ്രി​ൽ 30ഓ​ടെ അ​തി​തീ​വ്ര​ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യും ചെ​യ്യും. ഫാ​നി ത​മി​ഴ്നാ​ട്-​ആ​ന്ധ്ര​തീ​ര​ങ് ങ​ളി​ൽ ക​ന​ത്ത നാ​ശം വി​ത​ക്കാ​ൻ സാ​ധ്യ​തയുണ്ട്.

ചെന്നൈയിൽ നിന്ന് 1200 കിലോമീറ്ററും ആന്ധ്രയിലെ മച്ചിലിപട്ടണത്തിൽ നിന്ന് 1390 കിലോമീറ്ററും അകലെയാണ് കാറ്റ് നിലവിലുള്ളത്. ഈ മാസം 30 വരെ വക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് മാറും. അതേസമയം, ബംഗ്ലാദേശ് തീരത്തേക്ക് കാറ്റ് മാറാൻ സാധ്യതയുണ്ടെന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വിവരിക്കുന്നു.

Full View

ചു​ഴ​ലി​ക്കാ​റ്റിന്‍റെ സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 29, 30 തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചു. 29ന് കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 30ന് ​കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

ന്യൂ​ന​മ​ർ​ദ​ത്തി​​​െൻറ പ്ര​ഭാ​വ​ത്തി​ൽ കേ​ര​ള​ത്തി​ൽ 28ന് ​രാ​വി​ലെ മു​ത​ൽ മ​ണി​ക്കൂ​റി​ൽ 30-40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലും 29, 30 തീ​യ​തി​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ചി​ല​പ്പോ​ൾ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലും കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​​​െൻറ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​​​െൻറ ഭൂ​മ​ധ്യ​രേ​ഖ​പ്ര​ദേ​ശ​ത്തി​​​െൻറ കി​ഴ​ക്കും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​​​െൻറ മ​ധ്യ​ഭാ​ഗ​ത്തും തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും കേ​ര​ള​തീ​ര​ത്തും ഈ ​കാ​ല​യ​ള​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്. ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ ഉ​ട​ൻ സ​മീ​പ​ത്തു​ള്ള തീ​ര​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Fani Cyclone will reach Sea Shore -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.