ന്യൂഡൽഹി: വിളകൾക്ക് താങ്ങുവില നൽകുക, കടം എഴുതിത്തള്ളുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്ന യിച്ച് ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് കർഷക പ്രകടനം. ട്രാക്ടറുകളും കാർഷിക ഉ പകരണങ്ങളുമായി സെപ്റ്റംബർ 17ന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽനിന്നാരംഭിച്ച ‘കിസ ാൻ മസ്ദൂർ അധികാർ യാത്ര’ ശനിയാഴ്ച രാജ്യ തലസ്ഥാന നഗരിയിൽ എത്തും. കിസാൻഘട്ടിലാണ് കർഷകർ പ്രതിഷേധവുമായി ഒത്തുചേരുക. സഹാറൻപൂർ, ഷാംലി പ്രദേശങ്ങളിലെ കരിമ്പ് കർഷകരാണ് അധികവും.
കരിമ്പ് കർഷകർക്ക് വിള ഉൽപാദന ചെലവിെൻറ 30 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്നും കടം പെരുകി പലരും ആത്മഹത്യയുടെ വക്കിലാെണന്നും പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ കിസാൻ സംഘട്ടൻ ദേശീയ അധ്യക്ഷൻ താക്കുർ പുരൻ സിങ് പറഞ്ഞു. ബജാജ് ഹിന്ദുസ്ഥാന്‍ 16 കരിമ്പ് കമ്പനികളുണ്ട്. ഒന്നുപോലും വിലയുടെ 30 ശതമാനത്തിൽ കൂടുതൽ നൽകുന്നില്ല. തെരുവിൽ കന്നുകാലികൾ പെരുകിയതോടെ വിള വ്യാപകമായി നശിച്ചു. ഉത്തർപ്രദേശ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല.
മോദി സർക്കാർ ഗംഗ ശുചീകരണത്തിനായി വൻതുകയാണ് പ്രഖ്യാപിച്ചത്. എന്നാൽ, തങ്ങൾ ആശ്രയിക്കുന്ന പുഴകൾ വൻതോതിൽ മലിനപ്പെട്ടതിനാൽ കർഷകരിൽ 30 ശതമാനം പേരും അർബുദബാധിതരാണ്.
കാർഷിക മേഖല നശിച്ചതോടെ യുവാക്കൾ മാത്രമല്ല, മധ്യവയസ്കരും മുംബൈ, ബംഗളൂരു നഗരങ്ങളിേലക്ക് തൊഴിൽ തേടി കുടിയേറുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. സംഘം വെള്ളിയാഴ്ച രാത്രി ഗാസിയബാദിലാണ് തമ്പടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.