റായ്പുർ: ഛത്തിസ്ഗഢിലെ പിന്നാക്ക വിഭാഗമായ സാഹുക്കൾക്ക് സ്വാധീനമുള്ള മേഖലകളി ൽ വൻ തിരിച്ചടിയേറ്റ് ബി.ജെ.പി. പാർട്ടിയുടെ ഇൗ സമുദായത്തിൽ തന്നെയുള്ള14 സ്ഥാനാർഥി കളിൽ ഒരാൾ മാത്രമാണ് ജയിച്ചത്. കോൺഗ്രസിെൻറ സിറ്റിങ് എം.എൽ.എ ആയ ഗുരുമുഖ് സിങ് ഹോറയെ പരാജയപ്പെടുത്തിയ ദീപേന്ദ്ര സാഹുവാണ് അത്. സാഹു വിഭാഗത്തിലെ പ്രമുഖരായ മൂന്നുപേരടക്കം 13 പേരും പരാജയപ്പെട്ടു.
കർഷകരായ സാഹു വിഭാഗത്തിനിടയിൽ കർഷകരെ ആകർഷിക്കുന്ന വാഗ്ദാനങ്ങൾ നൽകിയ കോൺഗ്രസാകെട്ട കാര്യമായ നേട്ടം കൊയ്തു. കർഷകരുടെ വായ്പ എഴുതിത്തള്ളൽ, നെല്ല് ക്വിൻറലിന് 2500 രൂപ താങ്ങുവില, ബോണസ് തുടങ്ങി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അവഗണിക്കപ്പെട്ടുകിടന്ന കർഷകർക്ക് ആശ്വാസം പകർന്നുവെന്ന് ഛത്തിസ്ഗഢിലെ സാഹു സംഘ് യൂത്ത് വിങ് വൈ. പ്രസിഡൻറ് രാകേഷ് സാഹു പറഞ്ഞു. 90 അംഗ നിയമസഭയിൽ 68 സീറ്റുകൾ തൂത്തുവാരിയാണ് കോൺഗ്രസ് ഛത്തിസ്ഗഢിൽ വിജയക്കൊടി പാറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.