ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യരുതെന്ന്​ കുറിപ്പെഴുതി കർഷകൻ ആത്മഹത്യ ചെയ്​തു

ഡെറാഡൂൺ: ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യരുതെന്ന്​ കുറിപ്പെഴുതി വെച്ച്​​ കർഷകൻ ആത്മഹത്യ ചെയ്​തു​. ഹരിദ്വാർ ജില്ല യിലെ ദഡ്​കി ഗ്രാമത്തിലെ കർഷകനായ ഈശ്വർ ചന്ദ്​(65) ആണ്​ വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​തത്​. വിഷം കഴിച്ച നിലയിൽ കണ്ടെ ത്തിയ ഈശ്വർ ചന്ദിനെ ആശുപത്രിയിലേക്ക്​ കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.

‘‘അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ഇനിയും അവര്‍ക്ക് വോട്ട് ചെയ്യരുത്. ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും’’ എന്നാണ്​ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്​.

ഭീമമായ കടക്കെണിയിലായിരുന്നു ഈശ്വര്‍. ഒരു ഇടനിലക്കാരൻ വഴി താൻ അഞ്ച്​ ലക്ഷം രൂപ ബാങ്ക്​ വായ്​പയായി എടുത്തിരുന്നുവെന്നും ഈ ഇടനിലക്കാരൻ താൻ ഒപ്പിട്ട്​ നൽകിയ ബ്ലാങ്ക് ചെക്ക് കാണിച്ച്​ ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാകുറിപ്പിലുണ്ട്​. ചെക്ക്​ ഉപയോഗിച്ച്​ തുക പിൻവലിക്കുമെന്നാണ്​ ഭീഷണി. ഒത്തുതീര്‍പ്പിനായി ഇയാൾ നാല്​ ലക്ഷം രൂപ ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്​.

കര്‍ഷകൻെറ ആത്മഹത്യയും കുറിപ്പിലെ വരികളും ബി.ജെ.പിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം കത്തിൻെറ ആധികാരികത സംബന്ധിച്ച്​ പൊലീസ്​ അന്വേഷിക്കുകയാണ്​. കത്ത്​ ആത്മഹത്യ ചെയ്​ത കർഷകൻ ത​െന്നയാണോ എഴുതിയതെന്നാണ് പൊലീസ്​ അന്വേഷിക്കുന്നത്​.

Tags:    
News Summary - Farmer's suicide note says ‘don’t vote for BJP’ -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.