ൈഹദരാബാദ്: ഹൈദരാബാദ് ബലാത്സംഗ കൊലക്കേസ് പ്രതികളെ പൊലീസ് കൊലപ്പെടുത്തിയതിൽ തങ്ങൾ സന്തോഷിക്കുന്നതായി, കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. തെലങ്കാന സർക്കാറിനും പൊലീസിനും കുടുംബം നന്ദി പറയുകയും ചെയ്തു. ‘‘അവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ടി.വിയിൽ കണ്ടു. ഏറെ സേന്താഷം തോന്നി. ഞങ്ങൾക്കു മാത്രമല്ല, ജനങ്ങൾക്കെല്ലാം സന്തോഷമായി. ഏറ്റുമുട്ടൽ നയിച്ച പൊലീസിനും തെലങ്കാന സർക്കാറിനും നന്ദി’’ -യുവതിയുടെ പിതാവ് മാധ്യമങ്ങേളാട് പറഞ്ഞു.
ഈ കൊലപാതകങ്ങൾ മറ്റുള്ളവർക്ക് പാഠമാണെന്നായിരുന്നു യുവതിയുടെ സഹോദരിയുടെ പ്രതികരണം. ‘‘സഹോദരിയോടു ചെയ്ത ഹീനകൃത്യംപോലൊന്ന് ആവർത്തിക്കാതിരിക്കാൻ ഏറ്റുമുട്ടൽ കൊല ഉപകരിക്കും’’ -സഹോദരി പറഞ്ഞു.
ഏറ്റുമുട്ടലിന് നേതൃത്വം നൽകിയ പൊലീസുകാർക്ക് ശിക്ഷ നൽകരുതെന്നാണ്, ഡൽഹി പെൺകുട്ടി (നിർഭയ)യുടെ അമ്മ പ്രതികരിച്ചത്. ‘‘പൊലീസ് ചെയ്തത് ശരിയാണ്. ഞങ്ങളെ പോലെ നീതിക്കായി ഏഴുവർഷം കാത്തിരിക്കേണ്ട അവസ്ഥ ഹൈദരാബാദിലെ മാതാപിതാക്കൾക്ക് വേണ്ടിവന്നില്ല’’ -അവർ പറഞ്ഞു. സംഭവത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ രംഗത്തുവന്നു. തെലങ്കാന പൊലീസിനെ അഭിനന്ദിച്ച ബി.എസ്.പി അധ്യക്ഷ മായാവതി, പൊലീസ് ശക്തമായ നടപടിയാണ് എടുത്തതെന്ന് കൂട്ടിച്ചേർത്തു.
എന്നാൽ, നീതിന്യായ വ്യവസ്ഥയെ മറികടന്നുള്ള കൊലപാതകങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പ്രതികരിച്ചു. ‘‘ഇനിയും ഇതേപറ്റി വിവരങ്ങൾ അറിയാനുണ്ട്. അതുകൊണ്ട് ഈ ഏറ്റുമുട്ടൽ കൊലയെ അപലപിക്കാൻ തിരക്കുകൂട്ടുന്നില്ല. പക്ഷേ, നീതിന്യായ വ്യവസ്ഥയെ മറികടന്നുള്ള കൊലപാതകങ്ങൾ സമൂഹത്തിലെ നിയമങ്ങൾക്കെതിരാണ്’’ -തരൂർ പ്രസ്താവിച്ചു. ഏറ്റുമുട്ടൽ കൊലയിൽ മജിസ്റ്റീരിയൽതല അന്വേഷണം നടന്ന ശേഷമേ നിലപാട് സ്വീകരിക്കാനാകൂ എന്ന് കോൺഗ്രസ് എം.പി അമീ യജ്നിക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ഏറ്റുമുട്ടലുകളെയും ഒരുപോലെ കാണാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള വേലയാണ് തെലങ്കാന സർക്കാറിേൻറതെന്ന് ഇടതു നേതാവ് ആനി രാജ ആരോപിച്ചു.
നീതി നടപ്പായതിൽ സന്തോഷം –അഖിലേഷ്
ലക്നോ: നീതി നടപ്പായതിൽ സന്തോഷമുണ്ടെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇത്തരം ഹീനകൃത്യങ്ങൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരുന്നതിലാണ് കൂടുതൽ സന്തോഷമെന്നും അഖിലേഷ് ട്വീറ്റിൽ പറഞ്ഞു.
പൊലീസിന് ആയുധം അലങ്കാരത്തിനല്ല –മീനാക്ഷി ലേഖി
ന്യൂഡൽഹി: പൊലീസിന് ആയുധം നൽകിയിരിക്കുന്നത് അലങ്കാരത്തിനല്ലെന്നും പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുേമ്പാൾ ഉപയോഗിക്കാനാണെന്നും ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവെച്ചതെന്നും ലോക്സഭയിൽ അവർ വ്യക്തമാക്കി.
ജനരോഷത്തിെൻറ പ്രതിഫലനം –വിജയ് രൂപാനി
അഹ്മദാബാദ്: ഹൈദരാബാദ് ഏറ്റുമുട്ടൽ െകാലപാതകം കുറ്റകൃത്യത്തോടുള്ള പൊതുജനരോഷത്തിെൻറ പ്രതിഫലനമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ക്രൂര കുറ്റകൃത്യം ചെയ്യുന്നവർക്കെല്ലാം കടുത്ത ശിക്ഷ നൽകണമെന്നും രൂപാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.