ശ്രീമൂലനഗരം: പ്രാണവായുവിനായി ജനം ഓടി നടക്കുമ്പോള്‍ കുപ്പികളില്‍ കൊണ്ടുനടക്കാവുന്ന ഓക്സിജന്‍ നിർമിച്ച് ശ്രദ്ധേയനാകുകയാണ് ശ്രീമൂലനഗരം സ്വദേശി റിട്ട. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ. ചന്ദ്രബോസ്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് 10,000 എം.എല്‍. പ്രാണവായുവിന് നിർമാണ ചെലവ് 70 രൂപ മാത്രം.
പാസ്റ്റിക് കുപ്പികളില്‍ നിറച്ച് വയോധികര്‍ക്കും ശ്വാസ തടസ്സമുള്ളവര്ക്കും യഥേഷ്ടം പോക്കറ്റില്‍ കൊണ്ടുനടക്കാം. മൂന്നുമാസത്തെ കഠിന പരീക്ഷണത്തിലൊടുവിലാണ് ഓക്സിജന്‍ പരീക്ഷണം വിജയം കണ്ടത്.
വേള്‍ഡ് ഹെല്‍ത്ത് ഓർഗനൈസേഷന്റെ പ്രശംസ നേടിയ കണ്ടുപിടിത്തത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്ചിെൻറയും ഐ.എം.എയുടെയും അംഗീകാരം കാത്തിരിക്കുകയാണ് ചന്ദ്രബോസ്.
വലിയ വാഹനങ്ങളുടെ മുന്നിലെ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്ന ഉപകരണവും റെയില്‍ പാളത്തിലെ വിള്ളല്‍ കണ്ടെത്താന്‍ െട്രയിനില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ട്രാക് ക്രോക്ക് സെന്‍സറും ചന്ദ്രബോസ് കണ്ടുപിടിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിയാല്‍ ഉണര്‍ത്താന്‍ സ്റ്റിയറിങ്ങിൽ ഘടിപ്പിക്കാവുന്ന ഉപകരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുപിടിച്ച് കൊച്ചിയില്‍ നടത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രദര്‍ശനത്തില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു ചന്ദ്രബോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.