മുംബൈ: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മുംബൈയിൽ 68 കാരനായ ഫിലിപ്പൈൻസ് സ്വദേശിയാണ് മരിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
ഇയാെള കസ്തൂർബ ആശുപത്രിയിൽനിന്ന്ഏ സ്വകാര്യ ആശുപത്രിയിേലക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്കസംബന്ധമായ രോഗത്തിനും ശ്വാസകോശ സംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നുവെന്നും പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.
രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 400കടന്നു. 419 പേർക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.