സെൻസർ ബോർഡ്​ അനുമതി നൽകിയ സിനിമകൾ കേ​​​ന്ദ്ര സർക്കാറിന്​​ പുനഃപരിശോധിക്കാം; കരട്​ ബിൽ പുറത്തിറക്കി

ന്യൂഡൽഹി: 2021ലെ സിനിമാട്ടോഗ്രാഫ് (ഭേദഗതി) കരട്​ ബില്ലിനെക്കുറിച്ച് കേന്ദ്രം പൊതുജനങ്ങളുടെ അഭിപ്രായം തേടി. സെൻസർബോർഡ്​ അനുമതി നൽകിയ സിനിമകൾ വീണ്ടും പരിശോധിക്കാൻ കേന്ദ്രത്തിന്​ അനുവാദം നൽകുന്ന നിർദേശമാണ്​ ഇതിൽ ​പ്രധാനം. ഏതെങ്കിൽ സിനിമയെക്കുറിച്ച്​ പരാതി ലഭിച്ചാൽ കേന്ദ്രത്തിന്​ പുനഃപരിശോധന നടത്താനാകും.

സിനിമയുടെ വ്യാജപതിപ്പുകൾ ഇല്ലാതാക്കാനുള്ള നിർദേശങ്ങളും ബില്ലിലുണ്ട്​. മൂന്ന്​ മാസം മുതൽ മൂന്ന്​ വർഷം വരെ തടവും കുറഞ്ഞത്​ മൂന്ന്​ ലക്ഷം പിഴയുമാണ്​ ഈടാക്കുക.

1952ലെ സിനിമാട്ടോഗ്രാഫ് ആക്റ്റ് ആറാം വകുപ്പ് പ്രകാരം, ഒരു സിനിമയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികളുടെ രേഖകൾ ആവശ്യപ്പെടാനും അതിൽ ഏതെങ്കിലും നിർദേശങ്ങൾ നൽകാനും സർക്കാറിന്​ അധികാരമുണ്ടെന്ന് കരടിൽ പറയുന്നു. എന്നാൽ, സെൻസർ ബോർഡ്​ അനുമതി നൽകിയ സിനിമകൾ സർക്കാർ​ പരിശോധിക്കാൻ പാടില്ലെന്ന്​ കർണാടക ഹൈകോടതി ഉത്തരവിടുകയും സുപ്രീം കോടതി 2000 നവംബറിൽ ആ ഉത്തരവ്​ ശരിവെക്കുകയും ചെയ്​തിരുന്നു​. ഈ ഉത്തരവാണ്​ കേന്ദ്രം ഭേദഗതി വരുത്തുന്നത്​.

പ്രായപരിധി അനുസരിച്ച്​ സർട്ടിഫിക്കേഷനിലും മാറ്റം വരുത്താനുള്ള വ്യവസ്​ഥകൾ കരട്​ ബില്ലിലുണ്ട്​. നിലവിലുള്ള യു.‌എ വിഭാഗത്തെ വിഭജിക്കും. യു/എ7, യു/എ 13+, യു/എ 16+ എന്നിവയാകും പുതിയ വിഭാഗങ്ങൾ. ജൂലൈ രണ്ടിനകം പൊതുജനങ്ങൾ അഭിപ്രായം നൽകണമെന്ന്​ വിജ്ഞാപനത്തിൽ പറയുന്നു.

അതേസമയം, സെൻസർ ബോർഡ്​ അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാൻ കേന്ദ്രത്തിന്​ അനുമതി ലഭിക്കുന്നതിൽ സിനിമ മേഖലയിൽ ആശങ്കയുണ്ട്​. ഇത്​ സ്വതന്ത്ര ചലച്ചിത്ര ആവിഷ്​കാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന്​ പലരും കുറ്റപ്പെടുത്തുന്നു. 

Tags:    
News Summary - Films approved by the Censor Board may be re-examined by the Central Government; The draft bill has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.