മോദിക്കും യോഗിക്കുമെതിരെ മോശം പരാമർശം; കോൺഗ്രസ്​ നേതാവ്​ അൽക ലാമ്പക്കെതിരെ കേസ്​

ലഖ്​നോ: പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ്​ മുഖ്യമന്ത്രിക്കുമെതിരെ മാന്യമല്ലാത്ത പദങ്ങളു​പയോഗിച്ചതിന്​ കോൺഗ്രസ്​ നേതാവ്​ അൽക ലാമ്പക്കെതിരെ കേസ്​. ഹസ്​റത്ത്ഗഞ്ച്​ പൊലീസ്​ സ്​റ്റേഷൻ അൽകക്കെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. 

ഉത്തർപ്രദേശ്​ ശിശു സംരക്ഷണ കമീഷൻ അംഗം ഡോ. പ്രീതി വർമ നൽകിയ പരാതിയിലാണ്​ നടപടി. അൽക ട്വിറ്ററിൽ പങ്കുവെച്ച വിഡി​േയായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമനാക്കുന്നുവെന്നാണ്​ പരാതി. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഇരുവരും ‘കഴിവുകെട്ടവരാണെന്ന്​’ അൽക വിഡിയോയിൽ പറയുന്നുണ്ട്​. അവരുടെ മുഖത്ത്​ തുപ്പു​ന്നുവെന്നും അൽക പറയുന്നുണ്ട്​. 

അതേസമയം, രണ്ട്​ വർഷം മുമ്പത്തെ വിഡിയോ ആണ്​ ഇതെന്നും തനിക്കെതിരെ മറ്റൊന്നും കിട്ടാത്തത്​കൊണ്ടാണ്​ ‘അന്ധ ഭക്​തർ’ ഇപ്പോൾ ആ വിഡി​േയാ ആയുധമാക്കുന്നതെന്നും അൽക ലാമ്പ പറഞ്ഞു.

Tags:    
News Summary - FIR against Alka Lamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.