മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; മരണം ഏഴായി, 40 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും മരണം ഏഴായി. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് മരണവിവരം പുറത്തുവിട്ടത്.

സ്ഫോടനത്തിൽ 40 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരെ എയിംസിലും നെപ്ടൂൺ, ഗ്ലോബൽ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

താനെ ജില്ലയിലെ ദോംബിവ്ലിയിൽ സ്ഥിതി ചെയ്യുന്ന ആംബർ കെമിക്കൽ ഫാക്ടറിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ഫാക്ടറിക്ക് തീപിടിച്ചു. ഉച്ചക്ക് 1.40ഓടെ നടന്ന സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിന്‍റെ ജനാലചില്ലുകളും സമീപത്തെ വീടുകളും തകർന്നതായി വിവരമുണ്ട്.

ഫാക്ടറിയിലെ സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ദുരന്ത പ്രതിരോധ സേനയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.


Tags:    
News Summary - Fire breaks out due to a boiler explosion in a factory located in Dombivli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.