ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാലു കുട്ടികൾ മരിച്ചു. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് അപകടം.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. പീഡിയാട്രിക് െഎ.സി.യുവാണ് മൂന്നാമത്തെ നിലയിൽ പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഐ.സി.യു വാർഡിൽ 40ഓളം കുട്ടികൾ ചികിത്സയിലുണ്ടായിരുന്നു. 36 കുട്ടികളെ മറ്റൊരു വാർഡിലേക്ക് മാറ്റിയതായും നാലുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിച്ചെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കമല നെഹ്റു ആശുപത്രിയിലെ തീപിടിത്തവും നാലു കുട്ടികളുടെ മരണവും ദുഃഖമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. സംഭവത്തിൽ ഉന്നതതല അേന്വഷണം നടത്തും. പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ എജൂക്കേഷൻ എ.സി.എസ് മുഹമ്മദ് സുലേമാന്‍റെ നേതൃത്വത്തിലാകും അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.