മുംബൈയിൽ കടലിൽ വെച്ച്​ ഒ.എൻ.ജി.സിയുടെ കപ്പലിന്​ തീപിടിച്ചു

മുംബൈ: മുംബൈയിൽ ഒ.എൻ.ജി.സിയുടെ കപ്പലിൽ തീപിടിത്തം. രോഹിണിയെന്ന കപ്പലിന്‍റെ എഞ്ചിൻ റൂമിലാണ്​ തീപിടിത്തമുണ്ടായത്​. മുംബൈയിലെ ഓയിൽഫീൽഡിന്​ സമീപമായിരുന്നു സംഭവം. മൂന്ന്​ പേർ കപ്പലിനുള്ളിൽ കുടുങ്ങി കിടക്കുന്നുവെന്നാണ്​ റിപ്പോർട്ട്​.

എഞ്ചിൻ റൂമിലാണ്​ തീപിടിത്തമുണ്ടായത്​. എഞ്ചിൻ റൂമിൽ മുഴുവൻ പുക നിറഞ്ഞിരിക്കുകയാണ്​. ഇത്​ തണുപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ഷിപ്പിങ്​ ഡയറക്​ടർ ജനറൽ​ അമിതാഭ്​ കുമാർ പറഞ്ഞു.

കപ്പലിൽ നിന്ന്​ ഗുർബീന്ദർ സിങ്​ എന്നയാളെ ഹെലികോപ്​ടറിന്‍റെ സഹായത്തോടെ പുറത്തെത്തിച്ചു. ഇയാളുടെ ശരീരത്തിൽ പൊള്ളലുകളുണ്ടെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. കപ്പലുമായുള്ള ആശയവിനിമയം നഷ്​ടമായിട്ടുണ്ട്​. സമീപത്തുള്ള കപ്പലുകളുടെ സഹായത്തോടെയാണ്​ ഇപ്പോൾ ആശയവിനിമയം നടത്തുന്നത്​.

Tags:    
News Summary - Fire breaks out in engine room of offshore vessel near Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.