ജമ്മു: തുടർച്ചയായ നാലാംദിനവും പാക് ൈസന്യം വെടിനിർത്തൽ കരാർ ലംഘനം നടത്തിയതായി ഇന്ത്യ. ജമ്മു-കശ്മീരിലെ രജൗരിയിൽ അതിർത്തി നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ തിങ്കളാഴ്ച രാത്രി വൈകിയാണ് ഷെല്ലാക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ അഞ്ചു ജവാൻമാർക്ക് പരിക്കേറ്റു.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും അവർ പറഞ്ഞു. അടുത്തിടെയായി വെടിനിർത്തൽ ലംഘനങ്ങൾ അധികരിക്കുന്നതായാണ് റിപ്പോർട്ട്. 2018ൽ മാത്രം 2,936 തവണയാണ് പാക് ആക്രമണമുണ്ടായത്. കഴിഞ്ഞ 15 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.