ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് സുരക്ഷയൊരുക്കാനായി നേരത്തേ നീങ്ങിയ വാഹനവ്യൂഹത്തിനുനേരെ (അഡ്വാൻസ് സെക്യൂരിറ്റി കോൺവോയ്) വെടിവെപ്പ്. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിനുപിന്നിൽ തീവ്രവാദികളാണെന്ന് സംശയിക്കുന്നു. സംഘർഷം നിലനിൽക്കുന്ന ജിരിബാം ജില്ലയിലേക്കുള്ള വഴിയിലായിരുന്നു വാഹനങ്ങൾ.
ദേശീയപാത 53ൽ കങ്പോക്പി ജില്ലയിലെ കോട്ലൻ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ 10.30നാണ് ആക്രമണമുണ്ടായത്. ഒന്നിലേറെ തവണ വെടിവെപ്പുണ്ടായി. തുടർന്ന് സുരക്ഷ സേന തിരിച്ചടിച്ചു. ഒരു വാഹനത്തിലെ ഡ്രൈവർക്കാണ് വെടിയേറ്റത്. വലതു തോളിന് വെടിയേറ്റ ഇയാളെ ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നയുടൻ കൂടുതൽ സുരക്ഷ സേന സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.