ഇംഫാൽ: മണിപ്പൂരിൽ ഗ്രാമ വളന്റിയർമാരും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഖമെൻലോക് മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഈ സംഭവത്തിന് ശേഷവും ഒറ്റപ്പെട്ട വെടിവെപ്പുണ്ടായതായാണ് റിപ്പോർട്ട്. തുടർന്ന് കൂടുതൽ സേനയെ സ്ഥലത്തെത്തിച്ചു. കലാപം ആളിപ്പടർന്ന മണിപ്പൂരിൽ കഴിഞ്ഞ മൂന്നു ദിവസം കാര്യമായ സംഘർഷങ്ങളുണ്ടായിരുന്നില്ല.അതിനിടെ, കഴിManipur Violenceഞ്ഞ മാസം ആക്രമികൾ തകർത്ത ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലെയ്തൻപോക്പിയിലുള്ള പാലം അറ്റകുറ്റപ്പണി നടത്തി പഴയ പടിയാക്കിയെന്ന് സൈന്യം അറിയിച്ചു. ഇതോടെ ഇതുവഴിയുള്ള ചരക്കുനീക്കം സുഗമമായി.
മെയ്തേയി -കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. 16 ജില്ലകളുള്ള സംസ്ഥാനത്ത് 11 ഇടത്തും കർഫ്യൂ തുടരുകയാണ്. ഇന്റർനെറ്റും പുനഃസ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.