ഇൻഡോറിൽ കോവിഡ്​ ബാധിച്ച്​ ഡോക്​ടർ മരിച്ചു

ഇൻഡോർ: മധ്യപ്രദേശിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഡോക്​ടർ മരിച്ചു. ജനറൽ ഫിസിഷ്യനായ 55 കാരൻ ശത്രുഘ്​ നൻ പഞ്ച്വാനിയാണ്​ മരിച്ചത്​. നാലുദിവസം മുമ്പാണ്​ ഡോക്​ടർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​.

കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ ആരോഗ്യപ്രവർത്തകൻ മരിക്കുന്നത്​ ആദ്യമായാണ്​. ഇൻഡോറിൽ ഇതുവരെ 173 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരിച്ചിരുന്നു. 16 മരണമാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​.

തലസ്​ഥാന നഗരിയിൽ ഉൾപ്പെടെ രാജ്യത്ത്​ വിവിധ ഇടങ്ങളിൽ നഴ്​സുമാർക്ക്​ അടക്കം കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിക്കുന്നത്​ രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്​​ത്തുന്നുണ്ട്​.

Tags:    
News Summary - First Doctor's Death Due To Coronavirus In India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.