ന്യൂഡൽഹി: മലബാർ നാവിക അഭ്യാസത്തിെൻറ ആദ്യഘട്ട മൂന്നുദിവസ അഭ്യാസ പ്രകടനം ഇന്നു തുടങ്ങും. ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി ബംഗാൾ ഉൾക്കടൽ തീരത്ത് അഭ്യാസ പ്രകടനം നടത്തും. നാലു രാജ്യങ്ങളുടെയും നാവിക സേനയുടെ കരുത്ത് തെളിയിക്കുന്നതാകും പ്രകടനമെന്ന് അധികൃതർ അറിയിച്ചു.
ചൈനീസ് സൈനിക മേധാവിത്വം നിലനിൽക്കുന്ന മേഖലയിൽ കരുത്തുതെളിയിക്കുകയെന്നതാണ് നാലു രാജ്യങ്ങളുടെയും സേനകളുടെ ലക്ഷ്യം. അഭ്യാസത്തിൽ നാവിക സേനയുടെ കരുത്ത് തെളിയിക്കുന്ന നൂതന യുദ്ധോപകരണങ്ങളും കപ്പലുകളും ഹെലികോപ്ടറുകളും അണിനിരത്തും.
കോവിഡ് സാഹചര്യത്തിൽ കടലിൽ മാത്രമാകും 24ാമത് മലബാർ നാവിക അഭ്യാസം. നാലുരാജ്യങ്ങളും സംയുക്തമായി ആദ്യമായാണ് അഭ്യാസം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.