ചെന്നൈ: കോയമ്പത്തൂരിൽ ചേർന്ന ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ(എഫ്.െഎ.ടി.യു) മൂന്നാമത് അഖിലേന്ത്യ പ്രതിനിധി സമ്മേളനം സമാപിച്ചു. അഖിലേന്ത്യ പ്രസിഡൻറ് എ. സുബ്രമണി അധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്തു.
എഫ്.െഎ.ടി.യു ദേശീയ ജന. സെക്രട്ടറി റസാഖ് പാലേരി റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര സർക്കാറിെൻറ പുതിയ മൂന്ന് കർഷക ദ്രോഹ നിയമങ്ങളും റദ്ദാക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, കാർ കയറ്റി കർഷകരെ കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
പുതിയ ഭാരവാഹികൾ: റസാഖ് പാലേരി (കേരളം)- അഖിലേന്ത്യ പ്രസിഡൻറ്, കെ.എസ്. അബ്ദുൽറഹ്മാൻ (തമിഴ്നാട്)- ജനറൽ സെക്രട്ടറി, ജി.ഡി. നഡാഫ് (കർണാടക), ജോസഫ് ജോൺ (കേരളം), പ്രഫ. കാതൂൺ (പശ്ചിമ ബംഗാൾ)- വൈസ് പ്രസിഡൻറുമാർ. നയിമുദീൻ ശൈഖ് (പശ്ചിമ ബംഗാൾ), എസ്.കെ. ജീലാനി ബാഷ (ആന്ധ്ര)- സെക്രട്ടറിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.